മൊബൈല്‍ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം, യുവാവ് കുത്തേറ്റ് മരിച്ചു.

കണ്ണൂര്‍: കണ്ണൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂല്‍ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്.

മൊബൈല്‍ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

ഹിഷാമിനൊപ്പം മറ്റൊരു സുഹൃത്തിനും പരിക്കേറ്റു. സാജിദ് എന്നയാളാണ് ഹാഷിമിനെയും രണ്ട് സുഹൃത്തുക്കളെയും ആക്രമിച്ചത്. കുത്തിയ സാജിദിനായി പഴയങ്ങാടി പൊലീസ് തെരച്ചില്‍ തുടങ്ങി. ബുധനാഴ്ച രാത്രി എട്ടുമണിയോടെ മാട്ടൂല്‍ സൗത്ത് ഫിഷര്‍മെന്‍ കോളനിക്ക് സമീപത്ത് വച്ചാണ് കുത്തേറ്റത്.

പരിക്കേറ്റ ഷക്കീബ് ചെറുകുന്ന് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക