ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിൽ മുതലാളിയെ കൊന്നു കിണറ്റിൽ തള്ളിയ ശേഷം മൊബൈൽ ഫോണുമായി കടന്നു കളഞ്ഞു. പ്രതി അറസ്റ്റിൽ

 

കോവിഡ് പ്രതിസന്ധിയില്‍ ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരില്‍ മൊതലാളിയെ കൊലപ്പെടുത്തിയ അതിഥി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. 45 കാരനായ ഓം പ്രകാശിനെ കൊലപ്പെടുത്തിയതിന് ഉത്തര്‍പ്രദേശ് സ്വദേശിയായ തസ്ലീം(21) ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് 15000 രൂപയായിരുന്നു ശമ്പളം. എന്നാൽ കോവിഡ് വ്യാപനം മൂലം വരുമാനം കുറഞ്ഞതോടെ ഉടമ ശമ്പളം വെട്ടിക്കുറച്ചതാണ് തസ്ലിമിനെ ചൊടിപ്പിച്ചത്.

 

 

തസ്ലിമിന്റെ മൊഴിയിൽ പറയുന്നത് ശമ്പളം വെട്ടിക്കുറിച്ചതിന്റെ പേരിൽ ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടാവുകയും തുടര്‍ന്ന് ഓം പ്രകാശ് തന്നെ തല്ലുകയും ചെയ്തു .ഇതിന് ശേഷം ഉറങ്ങാന്‍ കിടന്ന ഓം പ്രകാശിന്റെ തലയ്ക്ക് തസ്ലീം ഭാരമുള്ള വടികൊണ്ട് അടിച്ച ശേഷം കഴുത്ത് അറക്കുകയും മൃതദേഹം ചാക്കില്‍ക്കെട്ടി അടുത്തുള്ള കിണറ്റില്‍ എറിയുകയുമായിരുന്നു.

 

 

ഓം പ്രകാശിനെ അന്വേഷിച്ചെത്തിയ ബന്ധുക്കളോട് ബിസിനസ് ആവശ്യത്തിനായി ഓം പ്രകാശ് ദൂരെ പോയിരിക്കുകയാണെന്നാണ് തസ്ലീം പറഞ്ഞത്. പിന്നീട് ഇയാള്‍ ഓം പ്രകാശിന്റെ വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിളും മൊബൈലുമായി കടന്നു കളയുകയായിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും ഓം പ്രകാശ് തിരിച്ചെത്താത്തതിനെ തുടർന്ന് കാണാനില്ലെന്ന് കാണിച്ച്‌ ഓഗസ്റ്റ് 12 ന് ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കി. ഇതിനിടയിൽ അടുത്തുള്ള കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതി നല്‍കി.

 

 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മൃതദേഹം കിണറ്റില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് തസ്ലീമിന്റെ ഉത്തര്‍പ്രദേശിലെ വീട്ടിലും സമീപ പ്രദേശങ്ങളിലുമടക്കം നടത്തിയ റെയ്ഡിനൊടുവില്‍ ദില്ലിയില്‍ നിന്ന് ഞായറാഴ്ച ഇയാളെ പിടികൂടുകയായിരുന്നു . ഓം പ്രകാശിന്റെ മൊബൈല്‍ ഫോണും ചില രേഖകളും ഇയാളുടെ പക്കലുണ്ടായിരുന്നു. കൊല്ലാനുപയോഗിച്ച കത്തിയും ഇയാളില്‍നിന്ന് കണ്ടെത്തി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക