Thursday, March 30, 2023

സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് എം.വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കും, വിജേഷ് പിള്ള കാണാമറയത്ത് തന്നെ

സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്ന വിജേഷ് പിള്ള കാണാമറയത്ത് തന്നെ. കണ്ണൂര്‍ സ്വദേശിയായ ഇയാളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച്‌ വരികയാണ്.

അതേസമയം സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കിയേക്കും. ഇന്ന് രാവിലെ 9 മണിക്കാണ് വാര്‍ത്താസമ്മേളനം സ്വപ്ന സുരേഷിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്ന കണ്ണൂര്‍ സ്വദേശി വിജേഷ് പിള്ളയെപ്പറ്റി സംസ്ഥാന പൊലീസും അന്വേഷണം തുടങ്ങി. ഇയാളുടെ കൊച്ചിയിലെ സ്ഥാപനം കേന്ദീകരിച്ചും വിവരങ്ങള്‍ ശേഖരിച്ചു. സ്വപനയുടെ ആരോപണത്തില്‍ ഇയാളെ തേടിപ്പിടിച്ച്‌ വിവരം തിരക്കാനാണ് പൊലീസ് ശ്രമം. കേരളത്തില്‍ പരാതിയില്ലാത്തതിനാല്‍ സംസ്ഥാന പൊലീസിനും നടപടിയെടുക്കാനാകില്ല. സ്വപ്നയുടെ ആരോപണതത്തിലെ സത്യാവസ്ഥയാണ് പൊലീസ് പരിശോധിക്കുന്നത്.

മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിക്കൂട്ടിലാക്കിയാണ് സ്വര്‍ണക്കളളക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തല്‍ വന്നത്. കേസില്‍ നിന്ന് പിന്‍മാറണമെന്നും മുഴുവന്‍ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്നയുടെ ആരോപണം.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദന്‍ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തെന്നുമാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍ .

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img