ഓടുന്ന ബൈക്കിലിരുന്ന് കുളിക്കുകയും കുളിപ്പിക്കുകയും ചെയ്ത യുവാക്കളെ കൈയ്യോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്.

ഓടുന്ന ബൈക്കിലിരുന്ന് കുളിക്കുകയും കുളിപ്പിക്കുകയും ചെയ്ത യുവാക്കളെ കൈയ്യോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്.

റോഡിലൂടെ ബൈക്ക് ഓടിച്ച്‌ പോകുന്ന യുവാക്കളാണ് ഇത്തരമൊരു ട്രാഫിക് നിയമലംഘനം നടത്തിയിരിക്കുന്നത്. റീല്‍സ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഈ സാഹസം. പിറകിലിരിക്കുന്നയാള്‍ ബക്കറ്റും മഗ്ഗുമായി കുളിക്കുകയും കുളിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോ.

വീഡിയോ വൈറലായതോടെ ഇവരെ പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് ഇവരുടെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്തു. ഇവരുടെ വീഡിയോ ട്രോള്‍ സഹിതം എംവിഡിയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. നിയമ ലംഘനങ്ങള്‍ റീല്‍സ് ആക്കുന്നവരോട് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാക്കളുടെ കുളി വീഡിയോയും ഒപ്പം ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ രംഗങ്ങളും ചേര്‍ത്താണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രോള്‍.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക