Thursday, December 1, 2022

80 കോടിയുടെ 16 കിലോ ഹെറോയിനുമായി മലയാളി മുംബൈയില്‍ പിടിയില്‍; ലഹരിമരുന്ന് സൂക്ഷിച്ചത് ട്രോളി ബാ​ഗിലെ രഹസ്യ അറയില്‍

മുംബൈ: മലയാളികള്‍ ഉള്‍പ്പെട്ട വമ്ബന്‍ ലഹരിമരുന്ന് കേസിന്‍റെ ഞെട്ടല്‍ മാറും മുന്‍പ് 80 കോടിയുടെ ഹെറോയിനുമായി വീണ്ടുമൊരു മലയാളി കൂടി ഡിആര്‍ഐയുടെ പിടിയിലായി.

മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 1476 കോടിയുടെ ലഹരി മരുന്ന് പിടിച്ച കേസില്‍ കൂടുതല്‍ അറസ്റ്റും ഉടനുണ്ടാവും. ഡിആര്‍ഐ കസ്റ്റഡിയിലുള്ള വിജിന്‍ വര്‍ഗീസിന്‍റെ പങ്കാളി മന്‍സൂറിനെ നാട്ടിലെത്തിച്ച്‌ ചോദ്യം ചെയ്യും.

ട്രോളി ബാഗില്‍ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയത്. മലയാളിയായ ബിനു ജോണെന്നയാളാണ് പിടിയിലായത്. ട്രോളി ബാഗില്‍ രഹസ്യ അറയുണ്ടാക്കിയാണ് ലഹരി മരുന്ന് കൊണ്ട് വന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടിയ അളവില്‍ ഹെറോയിന്‍ പിടികൂടിയത്. ഒരു വിദേശിക്കായി താന്‍ ക്യാരിയറായി പ്രവര്‍ത്തിച്ചെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഡോളറില്‍ പ്രതിഫലവും നല്‍കി. കൂടുതല്‍ അന്വേഷണം ഇക്കാര്യത്തില്‍ തുടരുകയാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img