Wednesday, March 22, 2023

ദേശീയ തലത്തിൽ ഓൺ ലൈൻ മീഡിയ പ്രസ് ക്ലബ്ബിന് തുടക്കമായി

കൊച്ചി: ഓൺലൈൻ മാധ്യമ രംഗത്തു പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർ കൊച്ചിയിൽ ഒത്തുചേർന്ന് ഓൺ ലൈൻ മീഡിയ പ്രസ് ക്ലബ്ബ് എന്ന ദേശീയ സംഘടനക്ക് രൂപം നൽകി. ദേശീയ തലത്തിൽ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും തൊഴിൽ സുരക്ഷക്കും ഊന്നൽ നൽകി പ്രവർത്തിക്കുക എന്ന ലക്ഷ്യം വെച്ചാണ് സംഘടന രൂപീകരിച്ചത്. യോഗം ദേശീയ പ്രസിഡന്റ് കെ.വി.ഷാജി ഉദ്ഘാടനം ചെയ്തു. ഡോ.ടി.വിനയകുമാർ അധ്യക്ഷനായി.
പി.ആർ.സോംദേവ് മുഖ്യപ്രഭാഷണം നടത്തി.
കെ.വി.ഷാജി (പ്രസിഡന്റ്),പി.ആർ.സോംദേവ്,സൂര്യദേവ് തിരുവനന്തപുരം (വൈസ് പ്രസിഡന്റുമാർ), ടി.ആർ.ദേവൻ (ജനറൽ സെക്രട്ടറി), ഡോ:ടി.വിനയകുമാർ,അജിത ജയ്ഷോർ (സെക്രട്ടറിമാർ), സലിം.എം (ട്രഷറർ) എന്നിവരാണ് ദേശീയ മാനേജിഗ് കൗൺസിൽ അംഗങ്ങൾ. തുടർന്ന് നടന്ന നാഷണൽ എക്സിക്യൂട്ടീവ് യോഗം ഡോ.ടി.വിനയകുമാറിനെ ദേശീയ ചെയർമാനായി പ്രഖ്യപിച്ചു. കേരളത്തിലെ ഇരുന്നോറോളം ഓൺലൈൻ മാധ്യമ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ഏപ്രിൽ ആദ്യവാരം കൊച്ചിയിൽ നാഷണൽ കമ്മിറ്റി ഓഫീസും,പ്രസ്സ് ക്ലബ്ബും പ്രവർത്തനം ആരംഭിക്കും. ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രസ്സ് ക്ലബ്ബുകൾ ആരംഭിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.

ചിത്രം: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ കൊച്ചിയിൽ ഒത്തു ചേർന്നപ്പോൾ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img