കോട്ടയം ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനുകളിലേക്കുമുള്ള എൻ ഡി എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനുകളിലേക്കുമുള്ള എൻ ഡി എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 19 സീറ്റുകളിൽ ബിജെപിയും മൂന്നു സീറ്റുകളിൽ ബിഡിജെഎസും മത്സരിക്കുമെന്ന് എൻഡിഎ ചെയർമാൻ അഡ്വ. നോബിൾ മാത്യു, കൺവീനർ എം പി സെൻ എന്നിവർ അറിയിച്ചു. വൈക്കം, എരുമേലി, കുമരകം ഡിവിഷനുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്.

രമ സജീവ് (വൈക്കം), പിജി ബിജുകുമാർ (വെള്ളൂർ), എംബി ബാബു (കടുത്തുരുത്തി), ലക്ഷ്മി ജയദേവൻ (കുറവിലങ്ങാട്), ഡോ. ജോജി എബ്രഹാം (ഉഴവൂർ), സോമശേഖരൻ തച്ചേട്ട് (ഭരണങ്ങാനം), വിസി അജയകുമാർ (പൂഞ്ഞാർ), കെഎ അനുമോൾ (മുണ്ടക്കയം), വിആർ രത്നകുമാർ (എരുമേലി), ദീപാ അശോക് (കാഞ്ഞിരപ്പള്ളി), സതീഷ് വാസു (പൊൻകുന്നം), ജയശ്രീ മോഹൻ (കങ്ങഴ), മനു പ്രദീപ് (പാമ്പാടി), കെപി ഭുവനേശ് (അയർക്കുന്നം), നിബു ജേക്കബ് (പുതുപ്പള്ളി), പ്രിൻസി അനീഷ് (വാകത്താനം), വിജിത ദിലീപ് (തൃക്കൊടിത്താനം), കെ ജി രാജ്മോഹൻ (കുറിച്ചി), ജാൻസി ഗണേഷ് (കുമരകം), അഡ്വ. എസ് ജയസൂര്യൻ (കിടങ്ങൂർ) പി വി ജയശ്രീ (തലയാഴം) എന്നിവരാണ് സ്ഥാനാർത്ഥികൾ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക