മന്ത്രിസഭയില്‍ പുതുമുഖങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി ,മന്ത്രിമാര്‍ ആരെല്ലാം? ചര്‍ച്ച തുടരുന്നു.കഴിഞ്ഞ തവണ മന്ത്രിമാരില്ലാത്ത കോട്ടയം വലിയ പ്രതീക്ഷയിൽ.

മന്ത്രിസഭയില്‍ പുതുമുഖങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി .

തലസ്ഥാനത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സത്യപ്രതിജ്ഞാ തിയ്യതി സംബന്ധിച്ചും പുതിയ മന്ത്രിമാര്‍ സംബന്ധിച്ചും ഏകദേശ ധാരണയിലെത്തും. കെ കെ ശൈലജ, എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവര്‍ മന്ത്രിസഭയിലുണ്ടാകും. ടി പി രാമകൃഷ്ണന്‍, എം എം മണി, കെ ടി ജലീല്‍ എന്നിവരുടെ കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. എ സി മൊയ്തീനേയും ആര്‍ ബിന്ദുവിനേയും പരിഗണിക്കുന്നുണ്ട്. പി നന്ദകുമാര്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്. എം ബി രാജേഷ് മന്ത്രിയായേക്കു0.

സംസ്ഥാനത്ത് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ കോട്ടയം ജില്ലയിൽ മൂന്നു മന്ത്രിമാർ വരെ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ജനം.ഏറ്റുമാനൂരിൽ നിന്നും വിജയിച്ച മുൻ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനും, കേരള കോൺഗ്രസ് എമ്മിന്റെ പാനലിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും വിജയിച്ച എൻ.ജയരാജും, വൈക്കം നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച സി.കെ ആശയുമാണ് ജില്ലയിൽ നിന്നും മന്ത്രിയാകാൻ സാധ്യതയുള്ളവർ.

ഏറ്റുമാനൂരില്‍നിന്നും വിജയിച്ച സിപിഎം മുന്‍ ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ ആയിരിക്കും ഒരു മന്ത്രി. കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയെ വലതുനിന്നും ഇടതെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച വാസവന്‍റെ പ്രവര്‍ത്തനത്തിന്‍റെ റിസള്‍ട്ട് ഇക്കുറി തിരഞ്ഞെടുപ്പ് ഫലത്തിലും കണ്ടതാണ്.

പാലായില്‍നിന്നും ജയിച്ചിരുന്നുവെങ്കില്‍ ജോസ് കെ മാണി മന്ത്രിയാകുമായിരുന്നു. ജില്ലയിലെ മാത്രമല്ല, പാര്‍ട്ടിയിലെ തന്നെ സീനിയര്‍ നേതാക്കളില്‍ ഒരാളായ ഡോ.ജയരാജിന് ആണ് ജോസ് കെ മാണിക്കു പകരക്കാരനായി മന്ത്രിസഭയിലെത്താന്‍ സാധ്യത തെളിയുന്നത്. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍നിന്നാണ് ഇദ്ദേഹം ജയം കണ്ടത്.

സിപിഐയുടെ പ്രതിനിധി വൈക്കത്തുനിന്നും രണ്ടാം തവണയും ജയിച്ച സി.കെ.ആശയാണ് ജില്ലയില്‍നിന്നും പ്രതീക്ഷിക്കുന്ന അടുത്ത മന്ത്രി. പാര്‍ട്ടിയുടെ സീനിയര്‍ അംഗവും വനിതാ പ്രതിനിധിയുമെന്ന നിലയില്‍ സിപിഐയുടെ മന്ത്രിമാരെ പരിഗണിക്കുമ്പോള്‍ ആശയും പ്രഥമസ്ഥാനത്തുതന്നെ വന്നേക്കാം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക