ധനുഷ്-സംയുക്ത ചിത്രം ‘വാത്തി’, ‘മോമോ ഇന്‍ ദുബായ്’, ഹിന്ദി ചിത്രം ‘കുത്തേ’, ഹോളിവുഡ് ചിത്രം ‘വെയ്‌ല്‍’ എന്നിവ ഈ ആഴ്ച ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു.
മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണന്‍ ടീമിന്റെ ‘ക്രിസ്റ്റഫര്‍’, സിജു വില്‍സന്റെ ‘വരയന്‍’, മാളവിക മോഹനന്‍- മാത്യു ഒന്നിച്ച ‘ക്രിസ്റ്റി’, സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ചതുരം’, ഷാഹി കബീറിന്റെ ‘ഇലവീഴാ പൂഞ്ചിറ’, വിന്‍സി അലോഷ്യസിന്റെ ‘രേഖ’, തമിഴ് ചിത്രം ‘ഡാഡ’ എന്നിവയാണ് മാര്‍ച്ച് രണ്ടാം വാരം ഒടിടി റിലീസിനെത്തിയിരുന്നു.

ജോജു ജോര്‍ജ് ചിത്രം ഇരട്ട, ലെജന്‍ഡ് ശരവണന്റെ ലെജന്‍ഡ്, ഡിസിയുടെ ബ്ലാക്ക് ആദം എന്നിവ ആദ്യ വാരം ഒടിടി റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ചിത്രം എലോണ്‍ മാര്‍ച്ച് 3 മുതല്‍ സ്ട്രീം ചെയ്തു തുടങ്ങി.
ആന്റണി വര്‍ഗീസിന്റെ പൂവന്‍ മാര്‍ച്ച് 24ന് സീ 5 പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും.
മോമോ ഇന്‍ ദുബായ് – ഹലാല്‍ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മാണത്തിലും ഒരുങ്ങിയ ചിത്രമാണ് ‘മോമോ ഇന്‍ ദുബായ്’. അനു സിത്താര, അനീഷ് ജി. മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. മനോരമ മാക്സിലൂടെ ഇന്ന് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തു.
വാത്തി- ധനുഷിനെ നായകനാക്കി തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്ലൂരിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം. ബോക്സ് ഓഫിസിലും വമ്ബന്‍ വിജയം നേടിയ സിനിമയില്‍ അധ്യാപകനായാണ് ധനുഷ് എത്തിയത്. സംയുക്തയാണ് നായിക. ഇന്ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തത്.
ദ വെയ്‌ല്‍- ബ്രെന്‍ഡന്‍ ഫ്രേസര്‍ക്ക് മികച്ച നടനുള്ള ഓസ്കര്‍ വാങ്ങിക്കൊടുത്ത ചിത്രം. മദര്‍, ബ്ലാക് സ്വാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡാരെന്‍ അരൊണൊഫ്സ്കിയാണ് സംവിധാനം. പൊണ്ണത്തടി മൂലം ജീവിതം വിരസമാകുന്ന മനുഷ്യന്‍, തന്റെ പതിനേഴ് വയസ്സ് പ്രായമുള്ള മകളുമായി സ്നേഹബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. ഇന്നെ സോണി ലിവില്‍ ചിത്രം റിലീസ് ചെയ്തു.