Saturday, June 3, 2023

അറുപത്തിയൊന്നാം വയസില്‍ എംബിബിഎസ് റാങ്ക് ലിസ്റ്റില്‍ ഇടം. എന്നാല്‍ പുതുതലമുറയിലെ ഒരു കുട്ടിയുടെ അവസരം ഇല്ലാതാകുമെന്ന് കണ്ട് എംബിബിഎസ് എന്ന സ്വപ്നത്തില്‍ നിന്ന് പിന്മാറ്റം.

ചെന്നൈ: 61-ാം വയസ്സില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചെങ്കിലും പുതുതലമുറയ്ക്ക് അവസരം നല്‍കാന്‍ മെഡിക്കല്‍ ബിരുദമെന്ന സ്വപ്നമുപേക്ഷിച്ച്‌ കെ.ശിവപ്രകാശം.

അഖിലേന്ത്യാ പ്രവേശന പരീക്ഷ (നീറ്റ്) ജയിച്ച്‌ റാങ്ക് പട്ടികയിലിടം നേടിയ ധര്‍മപുരി സ്വദേശിയായ അദ്ധ്യാപകനാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകന്റെ ഉപദേശത്തെത്തുടര്‍ന്ന് സീറ്റുപേക്ഷിച്ചത്.

ചെന്നൈയിലെ ഓമന്തുരാര്‍ ആശുപത്രിയില്‍ നടന്ന കൗണ്‍സലിങ്ങില്‍ ലഭിച്ച സീറ്റാണ് ശിവപ്രകാശം ഉപേക്ഷിച്ചത്. സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് അദ്ധ്യാപകനായ വിരമിച്ച ശിവപ്രകാശത്തിന് ഡോക്ടറാകണമെന്നത് കുട്ടിക്കാലംമുതലുള്ള സ്വപ്നമായിരുന്നു. നീറ്റ് യോഗ്യതാപരീക്ഷയ്ക്ക് പ്രായപരിധിയില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ ഇടംനേടി.

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച ശിവപ്രകാശത്തിന് 7.5 ശതമാനം പ്രത്യേക സംവരണപ്രകാരം റാങ്ക് പട്ടികയില്‍ 349-ാം സ്ഥാനം ലഭിച്ചു. ഇതനുസരിച്ച്‌ 437 പേര്‍ക്ക് എം.ബി.ബി.എസ്. പ്രവേശനം ഉറപ്പായിരുന്നു. എന്നാല്‍, ആ സീറ്റ് വിട്ടുകൊടുത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച മറ്റൊരു യുവവിദ്യാര്‍ത്ഥിക്ക് അവസരം നല്‍കാനായിരുന്നു കന്യാകുമാരി മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മകന്‍ ശിവപ്രകാശത്തെ ഉപദേശിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img