Thursday, December 1, 2022

കൗതുകമായി ദോശ പ്രിൻറർ, സംഭവം എളുപ്പമാണ് ദോശക്കല്ലോ, ​ഗ്യാസോ വേണ്ട ഇസ് ഫ്ലിപ്പ് എന്നൊരു മെഷീന്‍ മാത്രം മതി.

മുംബൈ: നല്ല വിശപ്പുള്ള സമയത്ത് ചൂടോടെ ഒരു ദോശ പ്രിന്റ് അങ്ങ് തട്ടിയാലോ ? വെറും ദോശയല്ല ആവശ്യത്തിന് മൊരിഞ്ഞ മയമുള്ള ദോശ.

സംഭവം എളുപ്പമാണ് ദോശക്കല്ലോ, ​ഗ്യാസോ വേണ്ട ഇസ് ഫ്ലിപ്പ് എന്നൊരു മെഷീന്‍ മാത്രം മതി. ഇതില്‍ ദോശയുടെ കനവും കുക്കിങ്ങിനു വേണ്ട സമയവും നമുക്ക് ക്രമീകരിക്കാനാവും. ഇതിലൊരു ടാങ്ക് ഉണ്ടാകും. അതില്‍ ഏകദേശം 700 എംഎല്‍ വരെ മാവ് നിറയ്ക്കാം. ഇതുപയോഗിച്ച്‌ പത്തു ദോശ വരെ ഉണ്ടാക്കാനുമാവും.

ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവോഷെഫ് (Evochef) കമ്ബനിയാണ് ഇതിന് പിന്നില്‍. ഇസി ഫ്ലിപ് (EC Flip) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ഈ മെഷീന് ലോകത്തെ ആദ്യത്തെ സ്മാര്‍ട് ദോശ മേക്കര്‍ എന്ന വിശേഷണവും കമ്ബനി നല്‍കി കഴിഞ്ഞു. ദോശ മേക്കറിലെ ടാങ്കിലേക്ക് മാവ് ഒഴിച്ച്‌, ആവശ്യമുള്ള കനം, മൊരിച്ചില്‍, എണ്ണം തുടങ്ങിയവയ്ക്കുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രിന്ററില്‍നിന്ന് പ്രിന്റ് വരുന്നതുപോലെ ദോശകള്‍ വരും. ഇതുമായി ബന്ധപ്പെട്ട് ഒരു വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ‘ദോശ പ്രിന്റര്‍’ എന്ന പേരിട്ടത്.

ദോശ പ്രിന്ററിനെക്കുറിച്ച്‌ നിരവധി പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വരുന്നത്. ‘ഇതില്‍ ദോശയുണ്ടാക്കുന്നത് ലളിതവും രസകരവും ആണല്ലോ എന്നതു മുതല്‍ അവര്‍ മെഷീനിലേക്ക് മാവ് ടാങ്ക് ചേര്‍ത്തല്ല ഉണ്ടാക്കിയിരിക്കുന്നതെന്നു എന്നു വരെ നീളുന്നു അവ. മെഷീന് വ്യത്തിയാക്കുന്നത് വിഷമം പിടിച്ച പണിയായിരിക്കും എന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img