നിസ്സാര ഹര്‍ജിയുമായി വരാതെ സ്‌കൂളുകളും റോഡും അടക്കം അടിസ്ഥാനസൗകര്യങ്ങള്‍ പോയൊരുക്കാന്‍ കേരള സര്‍ക്കാരിനെ ശകാരിച്ച്‌ സുപ്രീംകോടതി.

ഡല്‍ഹി: നിസ്സാര ഹര്‍ജിയുമായി വരാതെ സ്‌കൂളുകളും റോഡും അടക്കം അടിസ്ഥാനസൗകര്യങ്ങള്‍ പോയൊരുക്കാന്‍ കേരള സര്‍ക്കാരിനെ ശകാരിച്ച്‌ സുപ്രീംകോടതി.

അപ്പര്‍ ഡിവിഷന്‍ ക്ളാര്‍ക്കിന് പ്രമോഷന്‍ അനുവദിച്ചതിനെ ചോദ്യം ചെയ്‌ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ‌ബെഞ്ച് സര്‍ക്കാരിനെ ശാസിച്ചത്.താമരശേരി ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ‌ജൂനിയര്‍ സൂപ്രണ്ട് എന്‍.എസ് സുബീറിന് സീനിയോറിറ്റി അനുവദിച്ച്‌ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിവന്നിരുന്നു.

ഹൈക്കോടതിയും ഇത് ശരിവച്ചു. ഇതിനെതിരെയാണ് സ‌ര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചയുടന്‍ ഇത് സുപ്രീംകോടതിയില്‍ വരേണ്ടതാണോ എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഇത്തരം നിസാര ഹര്‍ജിയുമായി വരാതെ സ്‌കൂളും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് കോടതി വ്യക്തമാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക