Wednesday, March 22, 2023

സൗന്ദര്യത്തിലും മുന്നില്‍! ലോകത്തില്‍ സൗന്ദര്യവും ആകര്‍ഷകത്വവുമുള്ളവര്‍ ഇന്ത്യക്കാരെന്ന് വിലയിരുത്തല്‍.

ലോകത്തെ ഏറ്റവും ആകര്‍ഷകത്വമുള്ള മനുഷ്യരാരാണ് ? രാജ്യങ്ങളുടെ ലിസ്റ്റ് നിരത്താന്‍ വരട്ടെ, ഇന്ത്യക്കാരാണ് അതെന്ന് പറയുന്നത് ബ്രിട്ടിഷ് നീന്തല്‍ വസ്ത്ര നിര്‍മാണ കമ്ബനിയായ പൂ മ്വാ (Pour Moi) തന്നെയാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ സഹായത്തോടെയാണ് ലോകത്തെ ഏറ്റവും ആകര്‍ഷണമുള്ളവരായി ഇന്ത്യക്കാരെ തെരഞ്ഞെടുത്തത്. ഓണ്‍ലൈന്‍ ഉള്ളടക്ക വിലയിരുത്തലും ചര്‍ച്ചയും നടക്കുന്ന വെബ്‌സൈറ്റായ റെഡിറ്റിലെ പോസ്റ്റുകള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൂ മ്വായുടെ കണ്ടെത്തല്‍. സൗന്ദര്യത്തിന്റെ കാര്യത്തില്‍ അമേരിക്കയാണ് രണ്ടാം സ്ഥാനത്തും സ്വീഡന്‍ മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യക്കാരുടെ ആകര്‍ഷകത്വം കാണിക്കാനുള്ള ചിത്രങ്ങളും എഐ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സൗന്ദര്യമുള്ള, ആകര്‍ഷകത്വമുള്ള, സെക്‌സി, കാണാന്‍ കൊള്ളാവുന്ന, സുമുഖിയായ എന്നിവ ഉള്‍പ്പെട്ട എത്ര റെഡിറ്റ് പോസ്റ്റുകള്‍ ഉണ്ടെന്നും അവയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകളും അപ്-വോട്ടുകളും എത്രയുണ്ടെന്നും പരിഗണിച്ചാണ് റാങ്കിങ് നടത്തിയിരിക്കുന്നത്. ലോകത്തെ 50 രാജ്യങ്ങളുടെ പട്ടികയാണ് ആകെ തയാറാക്കിയിരിക്കുന്നത്. അതില്‍ സൗന്ദര്യമുള്ളവരുടെ കൂട്ടത്തില്‍ നാലാം സ്ഥാനത്താണ് ജപ്പാന്‍കാര്‍. അഞ്ചും ആറും സ്ഥാനം കാനഡയ്ക്കും ബ്രസീലിനുമാണ്. ഫ്രാന്‍സ് ഏഴാമതും ഇറ്റലി എട്ടാമതും ഡെന്‍മാര്‍ക്ക് പത്താമതും ഉണ്ട്. ബ്രിട്ടന്റെ സ്ഥാനം 12-ാമതാണ്. ആകര്‍ഷകത്വമുള്ള പുരുഷന്‍മാരുടെ പട്ടികയില്‍ ബ്രിട്ടനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട്. സ്ത്രീകളുടെ കാര്യത്തില്‍ രാജ്യം ഒന്നാം സ്ഥാനത്താണ്. ഇതിന്റെ ഭാഗമായി സൗന്ദര്യമുള്ള ഇന്ത്യക്കാരുടെ ചിത്രങ്ങള്‍ എഐ വരച്ചിട്ടുണ്ട്. ഇതാണ് പഠനത്തിനായി ഉപയോഗിച്ചതെന്ന പ്രത്യേകതയുമുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img