ഡാമുകളില്‍ വെള്ളം പൊങ്ങിയതോടെ ഷട്ടറുകള്‍ ഉയര്‍ത്തി

ശക്തമായ മഴയില്‍ നെയ്യാര്‍,പേപ്പാറ ഡാമുകളില്‍ വെള്ളം ഉയര്‍ന്നു. ഡാമുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. രണ്ട് ഡാമുകളുടെയും ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. അരുവിക്കര ഡാമില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ നാല് ഷട്ടറുകള്‍ അടച്ചു. ഇവിടെ രണ്ട് ഷട്ടറുകളാണ് ഉയര്‍ത്തിയിട്ടുള്ളത്. പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകളാണ് ഉയര്‍ത്തിയത്. ഇപ്പോള്‍ രണ്ട് ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ വീതവും രണ്ട് ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്.33 ശതമാനം അധിക മഴയാണ് കിട്ടുകയുണ്ടായത് . പ്രധാന ഡാമുകളിലെല്ലാം വെള്ളം ഉയര്‍ന്നിട്ടുണ്ട്.

പേപ്പാറ ഡാമില്‍ 107.5 മീറ്ററാണ് ഉള്‍ക്കൊള്ളാവുന്ന വെള്ളത്തിന്റെ അളവ്. അതേസമയം ഉയര്‍ന്നത് 107.40 മീറ്റര്‍ വെള്ളവും. പരിധിക്കപ്പുറത്തേക്ക് വെള്ളത്തിന്റെ അളവ് ഉയര്‍ന്നതോടെയാണ് നാല് ഷട്ടറുകള്‍ തുറന്നത്.നെയ്യാര്‍ ഡാമില്‍ ഉള്‍ക്കൊള്ളാവുന്ന വെളളത്തിന്റെ അളവ് 84.75 മീറ്ററാണ്. ഇവിടെ 84.01മീറ്റര്‍ വെള്ളമുണ്ട്. റെഡ് അലര്‍ട്ട് പുറപ്പെടുവിക്കേണ്ട അവസ്ഥയാണ്.കഴിഞ്ഞ 12 മണിക്കൂറിനിടെയാണ് വെള്ളത്തിന്റെ അളവ് ഇത്രയും ഉയര്‍ന്നത്.അതിനാല്‍ ഡാമുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടേണ്ടത് അത്യാവശ്യമാണെന്ന് വാട്ടര്‍ അതോറിട്ടി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിക്കുകയുണ്ടായി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക