അനധികൃതമായി നൈറ്റ് ക്ലബ് നടത്തി, പോലീസ് വന്നപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ തിക്കിലും തിരക്കിലും പെട്ട് 13 പേർ മരിച്ചു

 

ലി​മ:  പെ​റു​വി​ല്‍ അ​ന​ധി​കൃ​ത നൈ​റ്റ്ക്ല​ബ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തിക്കിലും തിരക്കിലും പെട്ട് പ​തി​മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ളു​ക​ള്‍ പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടി ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ ദു​ര​ന്തം സം​ഭ​വി​ച്ച​ത്. ലൈ​മ​യു​ടെ വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള ലോ​സ് ഒ​ലി​വോ​സി​ലെ തോ​മ​സ് റെ​സ്റ്റോ​ബാ​ര്‍ നൈ​റ്റ് ക്ല​ബിലാണ് സംഭവം.​ ക്ല​ബി​ല്‍ ഏ​ക​ദേ​ശം 120 പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നെന്നാണ് വിവരം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ അ​ന​ധി​കൃ​ത​മാ​യി ക്ല​ബ്ബി​ല്‍ ആ​ള്‍​ക്കൂ​ട്ടം ഉ​ള്ള​ത് അ​യ​ല്‍​ക്കാ​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു.

 

 

 

പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ഒ​രൊ​റ്റ വാ​തി​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടാ​ന്‍ ഓ​ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന്  കാ​ര​ണ​മെ​ന്ന് പെ​റു ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ക​ത്ത് കു​ടു​ങ്ങി​യ ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ശ്ര​മി​ച്ച മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 23 പേ​രെ​ങ്കി​ലും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക