ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. പ്രതിഷേധ ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നിയമസഭയിൽ.സർക്കാരിനും സ്പീക്കർക്കുമെതിരെ മുദ്രാവാക്യം വിളികൾ.

സഭയിൽനിന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി.സഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവർണർ നീരസം പ്രകടിപ്പിച്ചു. കടമ നിർവഹിക്കാൻ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

സഭയ്ക്ക് പുറത്ത് പ്രതിപക്ഷം കുത്തിയിരുന്ന് സമരം നടത്തുന്നു. പി സി ജോർജും സഭ വിട്ടുനിന്നു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക