കാഠിന്യമേറിയ പ്രക്രിയകള്‍ ലളിതമാക്കിയതിനുള്ള അംഗീകാരമാണ് ഈ വര്‍ഷത്തെ രസതന്ത്ര നൊബേലെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ചൂണ്ടിക്കാട്ടി.
ക്ലിക്ക് കെമിസ്ട്രിയിലേയും ബയോ ഓര്‍ത്തോഗനല്‍ കെമിസ്ട്രിയിലേയും ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം. ബാരി ഷാര്‍പ്ലെസിന് ഇത് രണ്ടാം തവണയാണ് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്.
ക്ലിക്ക് കെമിസ്ട്രിയെന്ന രസതന്ത്രത്തിന്റെ പ്രവര്‍ത്തന രൂപത്തിന് അടിത്തറ പാകിയവരാണ് മോര്‍ട്ടന്‍ മെല്‍ഡലും ബാരി ഷാര്‍പ്‌ലെസും.