കോവിഡ് വ്യാപനം : കടകൾക്കു പുതിയ നിർദ്ദേശങ്ങളുമായി ഡി ജി പി ലോക്നാഥ് ബെഹ്‌റ.

മാര്‍ജിന്‍ ഫ്രീ ഉള്‍പ്പെടെയുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്രമീറ്ററിന് ആറ് പേര്‍ എന്ന നിലയില്‍ മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്ന ഉത്തരവുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അത്യാവശ്യം ജീവനക്കാരെ മാത്രമേ സ്ഥാപനങ്ങളില്‍ നിയോഗിക്കാവൂ. കൂടാതെ ഉപഭോക്താക്കള്‍ക്ക് കാത്ത് നില്‍ക്കാന്‍ വേണ്ടി കടകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ച്‌ വൃത്തം വരയ്ക്കണം. ഇത്തരം കടകളില്‍ ഉപഭോക്താവിന് ചെലവഴിക്കാനുളള പരമാവധി സമയം നിജപ്പെടുത്തണമെന്നും പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

 

ചെറിയ കടകള്‍ക്ക് മുന്നില്‍ വൃത്തം വരച്ച്‌ കൃത്യമായ സാമൂഹിക അകലത്തോടെ ഉപഭോക്താക്കളെ വരി നിര്‍ത്തേണ്ട ഉത്തരവാദിത്തം കട ഉടമകള്‍ക്കാണ്. സാമൂഹിക അകലം ലംഘിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ബാങ്കുകള്‍ മുതലായ സാമ്ബത്തിക സ്ഥാപനങ്ങളിലും ഉണ്ടാകാന്‍ പാടില്ല. അവയ്ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നതും ഒഴിവാക്കണം.

 

ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍ കടകള്‍ക്ക് മുന്നില്‍ പതിക്കാന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. പല സ്ഥലത്തും ഇത് പാലിച്ചിട്ടില്ല. ഇക്കാര്യം നേരിട്ട് പരിശോധിക്കാന്‍ പോലീസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ ടീം വിഭാഗത്തെ ചുമതലപ്പെടുത്തിയെന്നും പോലീസ് മേധാവി അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക