ലൈന്‍ റഫറിയെ ബോള്‍ കൊണ്ട് അടിച്ചതിന് മാപ്പ് പറഞ്ഞ് ജ്യോക്കോവിച്ച്

യു.എസ് ഓപ്പണിലെ അസാധാരണമായ സംഭവങ്ങള്‍ക്ക് മാപ്പ് പറഞ്ഞു ലോക ഒന്നാം നമ്പര്‍ നൊവാക്‌ ജ്യോക്കോവിച്ച്‌. സ്പാനിഷ് താരം ബുസ്റ്റക്ക് എതിരെ നാലാം റൗണ്ട് മത്സരത്തിനിടെ അറിയാതെ ലൈന്‍ റഫറിയെ ബോള്‍ കൊണ്ട് അടിച്ചതിനു ആണ് ജ്യോക്കോവിച്ച്‌ യു.എസ് ഓപ്പണില്‍ നിന്നു അയോഗ്യനാക്കപ്പെട്ടത്. മത്സരശേഷം സാമൂഹിക മാധ്യമത്തില്‍ ആണ് ജ്യോക്കോവിച്ച്‌ എല്ലാവരോടും മാപ്പ് പറഞ്ഞു രംഗത്ത് എത്തിയത്. ഈ വിഷയം തനിക്ക് വലിയ സങ്കടം ഉണ്ടാക്കിയത് ആയി പറഞ്ഞ ജ്യോക്കോവിച്ച്‌ താന്‍ ലൈന്‍ റഫറിയോട് അപ്പോള്‍ തന്നെ മാപ്പ് പറഞ്ഞത് ആയും വ്യക്തമാക്കി. അവര്‍ക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടാവാത്തതില്‍ ദൈവത്തോട് ജ്യോക്കോവിച്ച്‌ നന്ദിയും പറഞ്ഞു.

 

 

അയോഗ്യനാക്കിയ നിരാശയില്‍ നിന്നു താന്‍ തിരിച്ചു വരാന്‍ പരിശ്രമിക്കും എന്നു പറഞ്ഞ ജ്യോക്കോവിച്ച്‌, തനിക്ക് ഒരു കളിക്കാരന്‍ ആയിട്ടും ഒരു മനുഷ്യന്‍ ആയിട്ടും കൂടുതല്‍ മികച്ചത്‌ ആവാന്‍ ഇത് ഇരു പാഠം ആവുമെന്നും ലോക ഒന്നാം നമ്ബര്‍ കൂട്ടിച്ചേര്‍ത്തു. യു.എസ് ഓപ്പണിലെ എല്ലാവരോടും മാപ്പ് പറഞ്ഞ ജ്യോക്കോവിച്ച്‌, തനിക്കും കുടുംബത്തിനും ലഭിച്ച പിന്തുണക്ക് ആരാദകരോടും ജ്യോക്കോവിച്ച്‌ മാപ്പും നന്ദിയും രേഖപ്പെടുത്തി. അതേസമയം ജ്യോക്കോവിച്ച്‌ യു.എസ് ഓപ്പണില്‍ നേടിയ എല്ലാ റാങ്കിങ് പോയിന്റുകളും നഷ്ടമാവും, കൂടാതെ 250,000 ഡോളര്‍ പിഴയും ജ്യോക്കോവിച്ചിനു അധികൃതര്‍ വിധിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക