രാജ്യത്തെ നടുക്കി ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണമായത് സിഗ്നല്‍ സംവിധാനത്തിലെ പിഴവെന്ന് പ്രാഥമിക നിഗമനം.
ഒന്നിന് പിറകെ ഒന്നായി മൂന്ന് ട്രെയിനുകളാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 233 പേര്‍ മരിക്കുകയും, 900ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്‍ക്കത്തക്ക് സമീപമുള്ള ഷാലിമാറില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്ക് പോയ കോറമാണ്ടല്‍ എക്സ്പ്രസ്, ബെംഗളുരു യശ്വന്ത്പൂരില്‍നിന്ന് ഹൗറയിലേക്കുപോയ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും പിന്നെ ഒരു ചരക്ക് ട്രെയിനും ആണ് ബാലസോര്‍ ജില്ലയിലെ ബഹനാഗയില്‍ അപകടത്തില്‍ പെട്ടത്.
കോറമാണ്ടല്‍ എക്സ്പ്രസ് പാളംതെറ്റി എതിര്‍ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ ട്രെയിനിലേക്ക് അല്‍പ്പസമയത്തിനുശേഷം വന്ന യശ്വന്ത്പൂര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറി. നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിലേയ്ക്ക് ബോഗികള്‍ പതിക്കുകയായിരുന്നു. കൂട്ടിയിടിക്കുമ്ബോള്‍ ട്രെയിനുകള്‍ അമിത വേഗതയിലായിരുന്നു. റെയില്‍വേ മന്ത്രാലയത്തിന്റെ വക്താവ് അമിത് ശര്‍മയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബാലസോര്‍ ജില്ലയിലെ ബഹാനഗ സ്റ്റഷനുസമീപം വെള്ളിയാഴ്ച വൈകീട്ട് 7.20 ഓടെയായിരുന്നു അപകടം. പാളം തെറ്റി വീണ കോച്ചുകളില്‍ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്.
ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയില്‍വെ മന്ത്രി ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും. അപകടത്തിന് പിന്നാലെ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയും നിസാര പരുക്കുള്ളവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.