Thursday, March 30, 2023

പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ഒരേ സ്ഥാനാര്‍ത്ഥി; സംഭവം പത്തനംതിട്ടയില്‍

പത്തനംതിട്ട: ഇന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ എല്‍ഡിഎഫും യുഡിഎഫും.

പത്തനംതിട്ട കോഴഞ്ചേരി പഞ്ചായത്തിലാണ് സംഭവം. കേരള കോണ്‍ഗ്രസ് അംഗം റോയി ഫിലിപ്പിനെയാണ് ഇരു മുന്നണികളും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുക. മുന്‍ പ്രസിഡന്റ് രാജി വച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ എല്‍ഡിഎഫ് പിന്തുണ സ്വീകരിക്കാന്‍ തയ്യാറായ റോയിക്ക് വിപ്പ് നല്‍കി പ്രതിരോധം തീര്‍ക്കാനാണ് യുഡിഎഫ് തീരുമാനം. ഇന്ന് രാവിലെ 11നാണ് തിരഞ്ഞെടുപ്പ് നടക്കുക.

അഞ്ച് അംഗങ്ങള്‍ വീതമാണ് എല്‍ഡിഎഫിനും യുഡിഎഫിനും കോഴഞ്ചേരി പഞ്ചായത്തിലുള്ളത്. ബിജെപിയ്ക്ക് രണ്ട് അംഗങ്ങളും. ഒരു സ്വതന്ത്ര അംഗവുമുണ്ട്. യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് നല്‍കിയ വിപ്പ് മറികടന്ന് എല്‍ഡിഎഫിനൊപ്പം നില്‍ക്കാനാണ് റോയി ഫിലിപ്പിന്റെ തീരുമാനം. റോയിയെ പിന്തുണയ്ക്കുന്നതിലൂടെ യുഡിഎഫിനെ ഭിന്നിപ്പിക്കാനും എല്‍ഡിഎഫ് ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഈ തീരുമാനത്തില്‍ പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുള്ളതിനാല്‍ നേതാക്കള്‍ പരസ്യപ്രതികരണങ്ങള്‍ക്ക് തയ്യാറായിട്ടില്ല.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img