Wednesday, March 22, 2023

മുംബൈയില്‍ ഒഎന്‍ജിസി ജീവനക്കാരനായ മലയാളിയെ ഉള്‍ക്കടലില്‍ കാണാതായി; തെരച്ചില്‍ തുടരുന്നു

ഉള്‍ക്കടലില്‍ ഒ.എന്‍.ജി.സിയുടെ എണ്ണക്കിണറില്‍ ജോലിചെയ്യുന്നതിനിടെ കടലില്‍ വീണ് മലയാളി യുവാവിനെ കാണാതായി.

അടൂര്‍, ഓലിക്കല്‍ ഗ്രേസ്‌വില്ലയില്‍ ഗീവര്‍ഗീസിന്റെ സിബി വര്‍ഗീസിന്റെയും മകന്‍ ഇനോസ് വര്‍ഗീസിനെയാണ് (26) കാണാതായത്.വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ആ ദിവസത്തെ ജോലി പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് ഇനോസ് വര്‍ഗീസ് കടലിലേക്ക് വീണത്. ഗുജറാത്തിലെ സിസ്റ്റം പ്രൊട്ടക്ഷന്‍ കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് ഇനോസ്. ഒരുമാസമായി കരാര്‍ അടിസ്ഥാനത്തില്‍ ഒ.എന്‍.ജി.സിയില്‍ ജോലി ചെയ്തുവരുകയായിരുന്നു.

ഒരാള്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച, ഇനോസ് കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി. ഇനോസിനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img