തിരുവനന്തപുരം: ഇന്ധന സെസിനെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. നിയമസഭയിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ഇതിനിടയില്‍ ഇരുചക്ര വാഹനം കൊണ്ടുവന്ന് പ്രതിഷേധ സ്ഥലത്തുവച്ച് കത്തിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. അതേസമയം, നികുതി വര്‍ദ്ധനയ്‌ക്കെതിരെ സഭയില്‍ പ്രതിപക്ഷ സമരം തുടരുന്നു. നാല് എം എല്‍ എമാര്‍ സഭാ കവാടത്തില്‍ സത്യാഗ്രഹം തുടങ്ങി. ഷാഫി പറമ്ബില്‍, സി ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നിവരാണ് സത്യാഗ്രഹം നടത്തുന്നത്.