Thursday, March 30, 2023

നിയമസഭയില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എമാര്‍

തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം നിയമസഭ ഇന്ന് വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം ഉയര്‍ത്തി.

നികുതി ഭാരം, മുഖ്യമന്ത്രിയുടെ സുരക്ഷ എന്നിവ ഉയര്‍ത്തിയാണ് പ്രതിഷേധം.

നികുതി വര്‍ധനയ്‌ക്കെതിരായ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും, ജനങ്ങളെ ബന്ദിയാക്കിയാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും പ്രതിപക്ഷം ആരോപിച്ചു. ഇന്ധന സെസ് പിന്‍വലിക്കുക, പൊലീസിന്റെ ക്രൂര നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.

സഭയില്‍ കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷത്തെ എംഎല്‍എമാരായ ഷാഫി പറമ്ബിലും മാത്യു കുഴല്‍നാടനും ഇന്ന് സഭയിലെത്തിയത്. ചോദ്യോത്തര വേള ചിത്രീകരിക്കാന്‍ മാധ്യമങ്ങളെ ഇന്നും അനുവദിച്ചില്ല. ഈ ആവശ്യം ഉന്നയിച്ച്‌ പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം കത്തു നല്‍കിയിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img