അവയവ വ്യാപാരം,വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി.സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍.

സംസ്ഥാനത്ത് അവയക്കച്ചവട മാഫിയക്കെതിരെയുള്ള അന്വേഷണത്തില്‍ കേസെടുത്തതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിവരശേഖരണം തുടങ്ങിയത്. ആദ്യ ഘട്ട പരിശോധനയുടെ ഭാഗമായി സര്‍ക്കാരിന്റെ കീഴിലുള്ള അതോറിറ്റിക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കി.സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍. പ്രതികള്‍ക്കെതിരെ അവയവ വ്യാപാരം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി. കുറ്റകൃത്യം തടയേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വിവരം മറച്ചുവച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഗൂഢാലോചനയില്‍ നിരവധി പേരുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. അവയവ മാറ്റങ്ങളില്‍ പ്രധാനമായും നടന്നത് വൃക്കകളുടേതാണെന്നും കണ്ടെത്തലുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ വിവരങ്ങളാണ് ആദ്യം ശേഖരിക്കുന്നത്. ഇതോടൊപ്പം അവയവ ദാതാക്കളുടെയും
സ്വീകര്‍ത്താക്കളുടെയും പേര് വിവരങ്ങളും ശേഖരിക്കും. കേസില്‍ ഇടനിലക്കാരുടെയും ആശുപത്രികളുടെയും അനധികൃത ഇടപെടലുകളുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. സംശയം തോന്നുന്ന സംഭവങ്ങളില്‍ വിശദമായ അന്വേഷണം നടത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ വര്‍ഷങ്ങളിലെ കണക്കുകളും ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക