‘ദി എലിഫന്റ് വിസ്പറേഴ്സ്’: മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം.
ഇന്ത്യയ്ക്ക് അഭിമാനമായി കാര്‍ത്തികി ഗോണ്‍സാല്‍വസും ഗുനീത് മോംഗയും ഒരുക്കിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫില്മിനുള്ള പുരസ്കാരം നേടി.
ലോക സിനിമ വേദിയില്‍ ഇന്ത്യയ്ക്ക് അഭിമാനം സമ്മാനിച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ദി എലിഫന്റ് വിസ്‌പെറേഴ്‌സ് തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്.
മാതാപിതാക്കളെ നഷ്ടപ്പെട്ട രഘു എന്ന കുട്ടിയാനയെ പരിപാലിക്കുന്ന ബൊമ്മന്‍, ബെല്ലി ദമ്ബതികളുടെ കഥയാണ് ഇതിന്റെ പ്രമേയം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചിരിക്കുന്ന കാലഘട്ടത്തില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയാണ് ഇത് പറയുന്നത്. ഈ ഷോട്ട് ഫിലിമിനായി ഊട്ടി സ്വദേശിനിയായ കൃതികി ഗോണ്‍സാല്‍വസ് അഞ്ചുവര്‍ഷമാണ് അധ്വാനിച്ചത്. ഗുനീത് മോംഗയാണ് ഇതിന്റെ നിര്‍മ്മാതാവ്.ഗില്ലെര്‍മോ ഡെല്‍ ടോറോസ് പിനോച്ചിയോ എന്ന ചിത്രത്തിന് മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചുതുടങ്ങിയത്. എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് കെ ഹുയ് ക്വാന്‍ മികച്ച സഹനടനായും ജാമി ലീ കര്‍ട്ടിസ് മികച്ച സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു.