‘നാട്ടു നാട്ടു’ ഓസ്കറില്‍ മുത്തമിട്ടു ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി ‘നാട്ടു നാട്ടു’ ഓസ്കറില്‍ മുത്തമിട്ടു.
മികച്ച ഒറിജിനല്‍ ഗാനത്തിനാണ് പുരസ്കാരം. സംഗീതജ്ഞന്‍ കീരവാണി പുരസ്കാരം ഏറ്റുവാങ്ങി. രാജമൗലി സംവിധാനം ചെയ്ത RRRലെ തട്ടുപൊളിപ്പന്‍ ഗാനമാണ് ‘നാട്ടു നാട്ടു’. ജൂനിയര്‍ NTR, രാം ചരണ്‍ എന്നിവരാണ് ഗാനരംഗത്തില്‍ ചുവടുവച്ചത്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജനല് സോങിനുള്ള പുരസ്കാരം കീരവാണി ഈണം നല്‍കിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു. ഏകദേശം 20 ദിവസത്തോളം ചിലവിട്ടാണ് രാം ചരണും, ജൂനിയര്‍ എന്‍.ടി.ആറും ഗാനം ചിത്രീകരിച്ചത്. അതിലുമുപരി രണ്ടു മാസം കൊണ്ടാണ് ഇത്തരമൊരു ചടുല നൃത്ത രൂപം കൊറിയോഗ്രാഫര്‍ ചിട്ടപ്പെടുത്തിയെടുത്തത്. താന്‍ പറഞ്ഞതു പോലെത്തന്നെ നടന്മാര്‍ രണ്ടുപേരും അത് അവതരിപ്പിച്ചു എന്ന് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത്ത് പറഞ്ഞിരുന്നു
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ നേട്ടമാണ്. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലേയ്ക്കാണ് ‘നാട്ടു നാട്ടു’ എന്ന ഗാനം ഓസ്കാർ പുരസ്കാര നേടിയത്. ഈ വിഭാഗത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ഗാനം നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നതെന്നതും പ്രത്യേകതയാണ്. എം എം കീരവാണി സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്നാണ്.‘ടെല്‍ ഇറ്റ് ലൈക്ക് എ വുമണ്‍’ എന്ന ചിത്രത്തിലെ ‘അപ്ലോസ്’ എന്ന ഗാനത്തോടും ‘ടോപ്പ് ഗണ്‍: മാവെറിക്കിലെ’ ‘ഹോള്‍ഡ് മൈ ഹാന്‍ഡ്’, ‘ബ്ലാക്ക് പാന്തര്‍: വക്കാണ്ട ഫോര്‍ എവര്‍’ എന്ന സിനിമയിലെ ‘ലിഫ്റ്റ് മീ അപ്’, ‘എവരിതിംങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ എന്ന സിനിമയിലെ ‘ദിസ് ഈസ് എ ലൈഫ്’ എന്നീ ഗാനങ്ങളോടാണ് നാട്ടു നാട്ടു മത്സരിക്കുന്നത്.