പാല പൂവരണിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു.

കോട്ടയം: പാല പൂവരണിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. അയര്‍ക്കുന്നം സ്വദേശിനി ഉഴുന്നാലില്‍ മിനി ജോര്‍ജാണ് മരിച്ചത്. പൂവരണി ടൗണില്‍ ലാബ് നടത്തുന്ന മിനി ഭര്‍ത്താവിനൊപ്പം ലാബിലേക്ക് വരുമ്ബോഴായിരുന്നു അപകടം.

പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് എതിരെ ഒരു വാഹനം വന്നിരുന്നു. ഈ വാഹനത്തിന്‍ ഇടിച്ചാണോ അപകടമുണ്ടായതെന്ന് പൊലീസ് പരിശോധിച്ച്‌ വരികയാണ്.

ഇടിയുടെ ആഘാതത്തില്‍ മിനി റോഡിലേക്ക് തലയടിച്ച വിഴുകയായിരുന്നുവെന്നും പറയപ്പെടുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക