പാലക്കാട് : വീടിനുമുകളില്‍ ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോയ പത്തു വയസുകാരന്‍ അയ കഴുത്തില്‍ കുരുങ്ങി മരിച്ചു.
പാലക്കാട് തച്ചമ്ബാറ കോലാനി വീട്ടില്‍ ഷമീറിന്‍റെ മകന്‍ ആലിഫ് (10) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് സംഭവം. വീടിനുമുകളില്‍ ഉണക്കാനിട്ട തുണിയെടുക്കാനായി പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ അമ്മ അന്വേഷിച്ച് എത്തുകയായിരുന്നു. അപ്പോഴാണ് ആലിഫിനെ കഴുത്തില്‍ കയറും തോര്‍ത്തുമുണ്ടും കുടുങ്ങി നിക്കുന്ന നിലയില്‍ കാണ്ടത്. ഉടന്‍ അടുത്തുള്ളവരുടെ സഹായത്തോടെ തച്ചമ്ബാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തച്ചമ്ബാറ സെന്‍റ് ഡൊമനിക് യു പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.