വര്‍ക്കലയിലെ പാരാ ഗ്ലേഡിങ്ങിനിടെ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പൊലീസ് കേസ് എടുക്കും.
പാരാ ഗ്ലൈഡിംഗ് ട്രെയിനര്‍ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിനെതിരെയാണ് കേസെടുക്കുക. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. പാരാഗ്ലൈഡിംഗ് നടത്തിയ കമ്ബനിയെക്കുറിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചു. കമ്ബനിക്ക് ടൂറിസം വകുപ്പിന്‍റെ ലൈസന്‍സ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേര്‍ ചേര്‍ന്നാണ് കമ്ബനി നടത്തുന്നത്. കമ്ബനിയുടെ പ്രവര്‍ത്തനങ്ങളില്‍ ചില ദുരൂഹതകളുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കി. ഹൈ മാസ്റ്റ് ലൈറ്റുള്ള സ്ഥലത്ത് പാരാഗ്ലൈഡിംഗിന് അനുമതിയുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കും. വര്‍ക്കല പാപനാശത്ത് ഇന്നലെയാണ് അപകടമുണ്ടായത്. ഇന്‍സ്ട്രക്ടറും കോയമ്ബത്തൂര്‍ സ്വദേശിനിയുമാണ് ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയത്. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഇവരെ താഴെയിറക്കി.