Thursday, March 30, 2023

പത്തനംതിട്ടയില്‍ കെ എസ് ആര്‍ ടി സിയും കാറും കൂട്ടിയിടിച്ചു, നിയന്ത്രണം വിട്ട ബസ് പള്ളി മതിലിലേക്ക് ഇടിച്ചുകയറി; നിരവധി പേര്‍ക്ക് പരിക്ക്‌

പത്തനംതിട്ട: കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച്‌ യാത്രക്കാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട കോന്നി കിഴവള്ളൂരില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

പരിക്കേറ്റ നാല് പേരെ കോന്നി താലൂക്ക് ആശുപത്രിയിലും ബാക്കിയുള്ളവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബസിന്റെയും കാറിന്റെയും ഡ്രൈവര്‍മാരടക്കം മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുമായി കൂട്ടിയിടിച്ച ബസ് തൊട്ടടുത്ത പള്ളി മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെയും കാറിന്റെയും മുന്‍വശത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img