പത്തനംതിട്ട: അടൂരില്‍ യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്ത നിലയില്‍. അടൂര്‍ തൊടുവക്കാട് സ്വദേശി ടെസ്സന്‍ തോമസാണ് മരിച്ചത്.
കിടപ്പുമുറിയിലാണ് ടെസ്സന്‍ തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഹരി വിപണിയിലെ നഷ്ടത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്. ഓഹരി വിപണിയില്‍ ടെസ്സന് രണ്ട് കോടിയുടെ നഷ്ടം ഉണ്ടായതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
അടുത്തിടെ അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരിവിപണി കനത്ത നഷ്ടമാണ് നേരിട്ടത്. നിക്ഷേപകര്‍ക്ക് കോടികളാണ് നഷ്ടമായത്. ഇപ്പോഴും വിപണി കരകയറിയിട്ടില്ല.