ക​ന്യാ​സ്ത്രീ​ക്കെ​തി​രാ​യി മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യെ ശാ​സി​ച്ച് സ്പീ​ക്ക​ർ.

14-ാം നി​യ​മ​സ​ഭയുടെ അവസാന സ​മ്മേ​ള​ന​ത്തി​ലാണ് പി.​സി. ജോ​ർ​ജി​നെ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ശാ​സി​ച്ച​ത്. പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ​ക്കെ​തി​രെ​യാ​ണ് പി.​സി. ജോ​ർ​ജ് മോ​ശം പ​രാ​മ​ർ​ശം ന‌​ട​ത്തി​യ​ത്.

എ​ന്നാ​ൽ സ​ഭ​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട ആ​ൾ എ​ങ്ങ​നെ ക​ന്യാ​സ്ത്രീ​യാ​കു​മെ​ന്നും ആ ​പ്ര​യോ​ഗം സ​ഭാ ന​ട​പ​ടി​ക​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു. പി.​സി. ജോ​ര്‍​ജി​ന്‍റെ പെ​രു​മാ​റ്റം നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് സ്പീ​ക്ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ശാ​സ​ന സ്വീ​ക​രി​ക്കു​ന്ന​താ​യി പി.​സി. ജോ​ര്‍​ജ് പ​റ​ഞ്ഞു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക