Friday, March 31, 2023

വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ നടപ്പാക്കും, മൂന്നു വര്‍ഷം കൊണ്ട് അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ കേരളത്തില്‍ വൈകാതെ നടപ്പാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സാമ്ബത്തിക പ്രതിസന്ധി കാരണമാണ് ഇപ്പോള്‍ നടപ്പാക്കാത്തത്. പെന്‍ഷന്റെ പണമല്ല പ്രശ്നം, അംഗീകാരം ആണെന്നും അദ്ദേഹം വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നുവര്‍ഷം കൊണ്ട് അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. കേരളം ദത്തെടുക്കുന്നത് അംബാനിയെയോ അദാനിയെയോ അല്ല, ദരിദ്രകുടുംബങ്ങളെ ആണ്. കെ റെയിലിനെ സംഘം ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിച്ചു. ജാഥയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍ മൈന്‍ഡ് ചെയ്തിട്ടില്ല. ജനങ്ങള്‍ക്ക് ഒപ്പം നിന്ന് മുന്നോട്ടു പോയി. ജനങ്ങളും മൈന്‍ഡ് ചെയ്തിട്ടില്ല. അല്ലെങ്കില്‍ അവര്‍ വരുമോ എന്നും എം,വി. ഗോവിന്ദന്‍ ചോദിച്ചു.

പിണറായിയെ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാംതവണയും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാതിരിക്കാനാണ് വികസന പ്രവര്‍ത്തനങ്ങളെയെല്ലാം യു.ഡി.എഫ് തടയുന്നതെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img