അളിയാ ഒരു 500 ജിപേ ചെയ്തു താ, പെട്രോള്‍ അടിച്ച്‌ തിയേറ്ററില്‍ പോയി പടം കണ്ടിട്ട് വന്നിട്ട് അഭിപ്രായം ഇടാം. 500 ജനുവരി 5ന് മുമ്ബ് സാലറി കിട്ടി കഴിഞ്ഞു തിരിച്ചു തരാം’,ആരാധകന്റെ കമന്റിന് ആന്റണിയുടെ മറുപടി ഇങ്ങനെ..

ആന്റണി വര്‍ഗീസ് നായകനായ ‘അജഗജാന്തരം’ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്.

വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്‍ ആന്റണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘അളിയാ ഒരു 500 ജിപേ ചെയ്തു താ, പെട്രോള്‍ അടിച്ച്‌ തിയേറ്ററില്‍ പോയി പടം കണ്ടിട്ട് വന്നിട്ട് അഭിപ്രായം ഇടാം. 500 ജനുവരി 5ന് മുമ്ബ് സാലറി കിട്ടി കഴിഞ്ഞു തിരിച്ചു തരാം’ എന്നായിരുന്നു ആരാധകന്റെ കമന്റ്. പിന്നാലെ ജിപേ നമ്ബര്‍ ആവശ്യപ്പെട്ട് ആന്റണിയുടെ മറുപടിയുമെത്തി.

ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. അതേസമയം, അജഗജാന്തരം സിനിമ പ്രേക്ഷകരില്‍ കൗതുകം ഉണര്‍ത്തുന്നുണ്ട്. ഒരു ഉത്സവപറമ്ബില്‍ ആനയുമായി ഏതാനും യുവാക്കളെത്തുന്നതും പിന്നാലെ 24 മണിക്കൂര്‍ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക