പേരൂർ ചാലക്കൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവത്തോട് അനുബന്ധിച്ച് ശ്രീമദ് ഭാഗവത സപ്താഹ ആരംഭവും, പ്രമുഖ നേഫ്രോളജി വിദദ്ധനും, മുൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. കെ. പി ജയകു
മാറിന് നാടിന്റെ സ്നേഹാദരവ് .
പേരൂർ : പേരൂർ ചാലക്കൽ ക്ഷേത്രത്തിൽ ഏഴ് ദിവസങ്ങൾ ഭാഗവത കഥകൾ കേട്ട് നാടുണരും. ക്ഷേത്രത്തിൽ നടന്ന ചടങ്ങ് എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ കെ എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയിതു. ചടങ്ങിൽ നാട്ടുകാരനും മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. കെ. പി ജയകുമാറിനെ ആദരിച്ചു.
ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് മുരളീധരൻ അധ്യക്ഷത വഹിച്ചു. രമ്യ ശ്രീകുമാർ, അഭിലാഷ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഓഗസ്റ്റ് 17 ബുധൻ ക്ഷേത്രത്തിൽ വൈകുന്നേരം 5 മണിക്ക് അമ്പലപ്പുഴ വിജയകുമാറിന്റ സോപാന സംഗീതവും, ഏഴ് മണിക്ക് കുചേല വൃത്തം കഥകളിയും നടക്കും. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി ശോഭയാത്രയും ക്ഷേതത്തിൽ എത്തി ചേരും.