പേരൂർകാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മീനഭരണി മഹോത്സവും തത്സംബന്ധമായി നടത്തുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും 2023 മാർച്ച് 16 മുതൽ മാർച്ച് 25 വരെ വിവിധ പരിപാടികളോടെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആചരിക്കുകയാണ്. ക്ഷേത്ര ചൈതന്യ വർദ്ധനവിനും പുരോഗതിക്കും ദേശവാസികളുടെ ഉന്നമനത്തിനും ഉപയുക്തമായ ദൈവിക ചടങ്ങുകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും പ്രാമുഖ്യം നൽകിയാണ് ഇത്തവയും ഉത്സവാഘോഷങ്ങൾ രൂപകൽപ്പനചെയ്തിട്ടുള്ളത്.

ഇന്ന് വൈകീട്ട് 6.30 ന് ഭരതനാട്യം, നൃത്തസന്ധ്യ. 8.30 ന് സംഗീത കച്ചേരി. രാത്രി 9.30 ന് ദേവീഭക്തിയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലയായ മുടിയേറ്റ്