രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്തെ ഇന്ധന വില വീണ്ടും കൂട്ടി.

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്തെ ഇന്ധന വില വീണ്ടും കൂട്ടി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തിടര്‍ച്ചയായി നാല് ദിവസം ഇന്ധന വില കൂട്ടിയിരുന്നു. അതിനു ശേഷം രണ്ട് ദിവസം മാറ്റമില്ലാതെയിരുന്ന വിലയാണ് ഇന്ന് വീണ്ടും കൂട്ടിയത്. ഇതോടെ കേരളത്തില്‍ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയും വര്‍ധിച്ചു.

 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് ഇന്ന് 93.73 രൂപയും ഡീസലിന് 86.48 രൂപയുമായി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക