രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി.

രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 97.85 രൂപയും , ഡീസല്‍ വില 93.18 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ 96.26, ഡീസല്‍ 91.74 എന്നിങ്ങനെയാണ് ഇന്നത്തെ വില. കഴിഞ്ഞ ആറു മാസത്തില്‍ പെട്രോളിന് കൂട്ടിയത് 11 രൂപയാണ്.

പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക