പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍.

പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍. പട്ടാമ്ബി മണ്ഡലത്തില്‍ ഇത്തവണ തന്നെ പരിഗണിക്കുമെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘മണ്ഡലം മാറുന്നില്ല. ഇതുസംബന്ധിച്ച്‌ പുറത്തു വരുന്ന അഭ്യൂഹങ്ങള്‍ തെറ്റാണ്. അത്തരമൊരു ചര്‍ച്ച ഡല്‍ഹിയില്‍ നടന്നിട്ടില്ല,’ ഷാഫി പറമ്ബില്‍ പറഞ്ഞു.

പട്ടാമ്ബിയിലേക്കായിരുന്നെങ്കില്‍ തനിക്ക് എന്നേ മാറാമായിരുന്നു. പാലക്കാടെ ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇ ശ്രീധരനല്ല, ആര് വന്നാലും പാലക്കാട് യുഡിഎഫ് വിജയിക്കുമെന്നും ഷാഫി പ്രതികരിച്ചു. പാലക്കാട്ടുകാര്‍ തന്നെ വേണ്ടെന്ന് പറയാത്തിടത്തോളം കാലം ഈ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക