ദൈവത്തിന്റെ സ്വന്തം നാട്ടിൽ പീഡന വീരന്മാരുടെ അഴിഞ്ഞാട്ടം. ഏഴു വയസ്സുകാരി മകളെ ഓട്ടോയിൽ ഇരുത്തിയിട്ട് അമ്മ കടയിൽ കയറി.സാധനം വാങ്ങി വരുന്നതിനിടയിൽ കുട്ടിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചു. അമ്പത്താറുകാരൻ അറസ്റ്റിൽ.

കേരളത്തില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു.ഓട്ടോയിൽ വച്ച് ഏഴുവയസുകാരിയെ പീഡിപ്പിച്ച 56 കാരനായ ഡ്രൈവർ അറസ്റ്റിൽ. കണ്ടന്‍കുന്ന്‌ സ്വദേശി വത്സന്‍ എന്ന ഓട്ടോ ഡ്രൈവറാണ് പിടിയിലായത്‌. കഴിഞ്ഞ ആഴ്‌ചയാണ്‌ സംഭവം . കടയില്‍ അമ്മയോടൊപ്പം സാധനം വാങ്ങാന്‍ പോയ സമയം കുട്ടിയെ വണ്ടിയിലിരുത്തിയിട്ട്‌ അമ്മ കടയിലേക്ക്‌ കയറിപ്പോയ സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്‌.

 

കുട്ടിയുടെ വീട്ടില്‍ നിന്നും സ്ഥിരമായി യാത്രക്ക്‌ ഇയാളുടെ ഓട്ടോയായിരുന്നു വിളിക്കാറുണ്ടായിരുന്നത്‌. കഴിഞ്ഞ ദിവസം വീണ്ടും ഇയാളുടെ ഓട്ടോ വിളിച്ചപ്പോള്‍ കുട്ടി ഓട്ടോയില്‍ കയറാന്‍ തയ്യാറായില്ല. കാരണം അന്വേഷിച്ചപ്പോഴാണ്‌ പീഡന വിവരം അമ്മ അറിയുന്നത്‌.

 

അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് ‌ പോലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു. പ്രതിയെ കൂത്തുപറമ്പ് ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍റ്‌ ചെയ്‌തു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക