Wednesday, March 22, 2023

പോലീസ്‌ എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു.

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്സ് ഉദ്ഘാടനം ചെയ്തു.

ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ആർ. മീര, പ്രസിഡന്റ് റ്റി.സി.ഗണേഷ്, ജനറൽ സെക്രട്ടറി അജയ്.റ്റി.നായർ എന്നിവർ പങ്കെടുത്തു. ഇന്നുമുതൽ 24 വരെയാണ് ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനധികൃത പാര്‍ക്കിംഗ് തടയുകയും, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേകം പാർക്കിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്, ഡ്യൂട്ടിക്കായി കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 21 ന് നടക്കുന്ന പകൽ പൂരത്തിനായി നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ കൂടുതൽ പോലീസിനെ വിന്യസിക്കുന്നതുമായിരിക്കുമെന്നും ജില്ലാപോലീസ്‌ മേധാവി പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img