സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനായി പാമ്പാടി പോലീസ് സ്റ്റേഷൻ തിരഞ്ഞെടുത്തു.

 

കേരളത്തിലെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനായി കോട്ടയത്തെ പാമ്പാടി പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. കേസന്വേഷണങ്ങളിലെ മികവ്, പോലീസ് സ്റ്റേഷൻ പ്രവർത്തനങ്ങളിലെ ഗുണനിലവാരം, പോലീസ് സ്റ്റേഷനുള്ളിലെയും പരിസരങ്ങളിലെയും ശുചിത്വം മുതലായ ഘടകങ്ങളൊക്കെയാണ് മികച്ച സ്റ്റേഷനെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം. ഒന്നാം സ്ഥാനം പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട പോലീസ് സ്റ്റേഷനും തൃശ്ശൂർ സിറ്റിയിലെ മണ്ണുത്തി പോലീസ് സ്റ്റേഷനും പങ്കിട്ടു.

 

 

തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂർ പോലീസ് സ്റ്റേഷനാണ് മൂന്നാം സ്ഥാനം. മുഖ്യമന്ത്രിയുടെ 2019- ലെ മികച്ച പോലീസ് സ്റ്റേഷനുള്ള ട്രോഫി ഇവർക്ക് ലഭിക്കും. ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഐ.പി.എസ്., കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ജെ സന്തോഷ്‌കുമാർ, പാമ്പാടി എസ്.എച്.ഒ. യു ശ്രീജിത്ത് , എസ്.ഐ. വി എസ് അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പാമ്പാടി സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും സംയുക്തമായ പ്രവർത്തന മികവാണ് ഈ പുരസ്‌കാരത്തിന് അർഹമാക്കിയത്. ജില്ലാ പോലീസ് മേധാവി പാമ്പാടി പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങളെയും അഭിനന്ദിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക