പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കുന്നു.
*പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കുന്നു.മലിനീകരണ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാർ നിയമം കർശനമാക്കുന്നു.അടുത്തവര്‍ഷം ജനുവരി മുതല്‍ സാധുവായ പി.യു.സി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ ആര് സി രേഖകൾ പിടിച്ചെടുക്കുവാനാണ് തീരുമാനം.പി.യു.സി ഓണ്‍ലൈനിലാക്കാനുള്ള നടപടികളും ഗതാഗത മന്ത്രാലയം സ്വീകരിക്കുകയാണ്.
സർട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ ആക്കിയാല്‍ വാഹന ഉടമയുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന ഡാറ്റാബേസില്‍ ലഭ്യമാക്കും. ഇത് പൊല്യൂഷന്‍ രേഖകൾ ഇല്ലാതെ വാഹനം ഓടിക്കുന്നത് തടയും.
സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടത് നിര്‍ബന്ധമാക്കും.പി.യു.സി പുതുക്കാന്‍ ഏഴ് ദിവസം കൂടുതല്‍ സമയമനുവദിക്കുമെങ്കിലും അതിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുന്ന നടപടികളിലേക്ക് നീങ്ങും.