കര്‍ശനനിയന്ത്രണങ്ങളോടെ മാത്രം ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
ഈ വര്‍ഷം പൂരം ചമയപ്രദര്‍ശനം ഉണ്ടാവില്ല. ഇത്തവണ സാമ്ബിള്‍ വെടിക്കെട്ടില്‍ ഒരു കുഴി മിന്നല്‍ മാത്രമേ ഉണ്ടാകൂ. ഈ മാസം ഇരുപത്തിനാലാം തീയതി പകല്‍പ്പൂരം വേണ്ടെന്ന് വച്ചു. കുടമാറ്റത്തിന്‍റെ സമയം വെട്ടിക്കുറയ്ക്കും. പൂരപ്പറമ്ബില്‍ സംഘാടകര്‍ മാത്രമേ ഉണ്ടാകൂ.
പ്രധാനവെടിക്കെട്ട് നിയന്ത്രണങ്ങളോടെ മാത്രമാകും നടത്തുക. ഘടകപൂരങ്ങളുണ്ടാകും. ഇതിന്‍റെ സംഘാടകര്‍ക്കും പൂരപ്പറമ്ബിലേക്ക് പ്രവേശിക്കാം. മഠത്തില്‍വരവും ഇലഞ്ഞിത്തറ മേളവും ഇത്തവണ ഉണ്ടാകും.
പൂരപ്പറമ്ബില്‍ കയറുന്ന സംഘാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കില്‍ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിരിക്കണം.
പൂരം നടത്തിപ്പിന്‍റെ ചുമതല, ഡിഎംഒ, കമ്മീഷണര്‍, കളക്ടര്‍ എന്നിവര്‍ക്കാണ് നല്‍കിയിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് സമ്മതമെന്നാണ് പാറമേക്കാവ് ദേവസ്വം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം അന്തിമനിലപാട് യോഗം ചേര്‍ന്ന് തീരുമാനിക്കാമെന്ന് തിരുവമ്ബാടി ദേവസ്വം അറിയിച്ചു.