കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ വിഭാഗമാണ് പ്രവാസികൾ.

കോവിഡ് കാലത്ത് തിരിച്ച് പോകാൻ കഴിയാതെ ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിലുള്ളത് . ഇവർക്കുള്ള കൊവിഡ് വാക്സിൻ ലഭ്യമാക്കാൻ മുൻഗണന നൽകാൻ ഉത്തരവായിട്ടുണ്ട് എങ്കിലും വാക്സിൻറെ ക്ഷാമമാണ് ഇപ്പോൾ തടസ്സമാകുന്നത്.
2020 മാർച്ചിൽ കോവിഡ് വ്യാപനം തുടങ്ങിയശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസുകൾ ഇല്ലായിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് ഇടയ്ക്ക് യാത്ര സുഖമം ആയിരുന്നെങ്കിലും രണ്ടാം തരംഗത്തിന് പിന്നാലെ അതും നിലച്ചു. നേപ്പാൾ, ശ്രീലങ്ക, മാലി രാജ്യങ്ങൾ വഴി സൗദി അറേബ്യയിലേക്ക് കുറച്ചുപേർ മടങ്ങി പോയെങ്കിലും ആ വാതിലും പിന്നാലെ അടഞ്ഞു. ഇപ്പോൾ ചില യൂറോപ്യൻ രാജ്യങ്ങൾ വഴി സൗദിയിലേക്ക് മടങ്ങിപ്പോകാൻ ചില കമ്പനികൾ ഈടാക്കുന്നത് 1,60,000 രൂപയാണ്. നാട്ടിലെത്തിയ തിരിച്ചു പോകാനാവാതെ മൂന്നുലക്ഷം പ്രവാസികൾ കേരളത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകാൻ തീരുമാനിച്ചെങ്കിലും വാക്സിനേഷൻറെ കാര്യത്തിൽ സംശയങ്ങൾ ഉണ്ട്. കഴിഞ്ഞ 14 മാസത്തിലധികമായി വിമാനസർവീസ് ഇല്ലാത്തതിൻറെ പേരിൽ പ്രവാസികൾ ഇവിടെ കഷ്ടപ്പെട്ട് നിൽക്കുമ്പോൾ സൗദി അറേബ്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ പ്രത്യേകിച്ചും സൗദി അറേബ്യയുടെ രാജാവ് ഈ വരുന്ന 2 വരെ അവരുടെ ഇഖാമയും റസിഡൻറ് പെർമിറ്റും വിസയും സൗജന്യമായി പുതുക്കി കൊടുക്കാൻ നിശ്ചയിച്ച ഒരു ഘട്ടത്തിൽ സംസ്ഥാന ഗവൺമെൻറ് ഇവിടെ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് കാര്യമായ എന്തെങ്കിലും സഹായം നൽകണമെന്ന് കൂടി അഭ്യർത്ഥിക്കുകയാണ്.
നിലവിൽ വാക്സിനെ വിതരണത്തിൽ മുൻഗണന നൽകുക അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സി.എം മാരെയാണ് ചുമതലപ്പെടുത്തിയത് പതിനായിരങ്ങൾ മടക്കയാത്രയ്ക്ക് കാത്തിരിക്കുന്ന ജില്ലകൾക്ക് പ്രത്യേക പരിഗണന നൽകിയാലേ വാക്സിനേഷൻ പൂർത്തിയാക്കി മടക്കയാത്ര സാധ്യമാകൂ.

തയാറാക്കിയത് : ലക്ഷ്മി പി. എസ്

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക