Wednesday, March 22, 2023

പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധനവ്; ഗാ‌ര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി, വാണിജ്യ സിലിണ്ടറിന് കൂടിയത് 351 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാ‌ര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.

ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് വില 1110 രൂപയായി ഉയര്‍ന്നു. മറ്റ് ജില്ലകളില്‍ വിലയില്‍ നേരിയ വ്യത്യാസം ഉണ്ടാവും.

വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി 2124 രൂപയാണ് ഇന്നുമുതല്‍ വില. നേരത്തെ 1773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. ജനുവരി ഒന്നിന് സിലിണ്ടറിന് 25 രൂപ കൂട്ടിയിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img