സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്തു നിന്ന് തിരിച്ചു വന്നതിനു ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15നു ശേഷം മാത്രമേ സര്‍ക്കാരിനു ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വെച്ചെന്നെന്ന് ബസ് ഉടമകള്‍ അറിയിച്ചു.
സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്.
സ്വകാര്യബസ് സമരം മാറ്റിവച്ചു
RELATED ARTICLES