തിരുവല്ല സ്വദേശിയായ യുവാവിനെ കിളിമാനൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവല്ല സ്വദേശിയായ യുവാവിനെ കിളിമാനൂരിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ പടിഞ്ഞാറ്റോതറ ഒട്ടത്തിൽ വീട്ടിൽ പി എസ് പ്രശാന്ത് ( 27 ) നെയാണ് കിളിമാനൂർ ഇരട്ടച്ചിറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ പ്രശാന്തിന്റെ മൃതദേഹം കാണപ്പെട്ടത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ബൈക്കും മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്. ഓതറ പോബ്സൺ ഇന്റസ്ട്രീസിലെ ജീവനക്കാരനാണ്. കഴിഞ്ഞ ആഴ്ച പ്രശാന്തിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. മൊബൈൽ ലഭിച്ചതായി അറിയിച്ച് കിളിമാനൂരിൽ നിന്നും ഇന്നലെ രാവിലെ പ്രശാന്തിന് ഫോൺ കോൾ ലഭിച്ചിരുന്നു. ഫോൺ ഏറ്റുവാങ്ങാനായി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രശാന്ത് ബൈക്കിൽ കിളിമാനൂർക്ക് പോയതായി ബന്ധുക്കൾ പറഞ്ഞു. തുടർന്നാണ് ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിളിമാനൂർ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക