മകരവിളക്ക് ഇന്ന്. ശരണ മന്ത്രഘോഷങ്ങളുമായി ഭക്തിയുടെ കൊടുമുടിയിൽ സന്നിധാനം.

ശബരിമല; മകരവിളക്ക് ഇന്ന്. ശരണ മന്ത്രഘോഷങ്ങളുമായി ഭക്തിയുടെ കൊടുമുടിയിലാണ് സന്നിധാനം.

പന്തളത്തു നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി ഇന്ന് വൈകിട്ട് 6.30ന് ദീപാരാധന നടക്കും. ഈ സമയത്ത് കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം ഉദിക്കും. തുടര്‍ന്ന് പൊന്നമ്ബലമേട്ടില്‍ ജ്യോതി തെളിയും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ തൊഴാനും ജ്യോതി ദര്‍ശിച്ച്‌ സായൂജ്യം നേടാനുമായി നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്.

മകരവിളക്കിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക